Advertisement

ജി-20 രാഷ്ട്രങ്ങൾ വെറ്റ് മാർക്കറ്റുകൾ അടച്ചുപൂട്ടണം: ഓസ്‌ട്രേലിയ

April 23, 2020
Google News 2 minutes Read

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്യജീവികളുടെ മാംസം വിൽക്കുന്ന മാർക്കറ്റുകൾ അടച്ചുപൂട്ടാൻ ജി-20 രാജ്യങ്ങളോട് ആവശ്യവുമായി ഓസ്‌ട്രേലിയ. വന്യജീവികളുടെ മാസം വിൽക്കുന്ന ഇത്തരം ‘വെറ്റ്’ മാർക്കറ്റുകളിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നത് എന്ന വാദം ഇപ്പോൾ നില നിൽക്കുന്നുണ്ട്. മനുഷ്യരുടെ ആരോഗ്യത്തിനും കാർഷിക മേഖലക്കും ഇത്തരം വിപണികൾ ഭീഷണിയാണെന്നും ഓസ്‌ട്രേലിയ. ഓസ്ട്രേലിയൻ കൃഷി മന്ത്രി ഡേവിഡ് ലിറ്റിൽപ്രൗഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയിലെ വുഹാനിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വെറ്റ് മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതെന്നാണ് പരക്കെയുള്ള വാദം. ചൈനക്കാർ കൂടുതലായി വെറ്റ് മാർക്കറ്റുകൾ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനെക്കുറിച്ച് രാജ്യാന്തര തലത്തിൽ അന്വേഷണം വേണമെന്നും ഓസ്‌ട്രേലിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെറ്റ് മാർക്കറ്റുകൾ പൂട്ടണമെന്നുള്ളത് കൂടിയുള്ള ഓസ്‌ട്രേലിയയുടെ ആവശ്യം ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധം വഷളാക്കുമെന്നാണ് വിവരം. അമേരിക്കയും ചൈനയുടെ പേര് പരാമർശിക്കാതെ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ചൈന വന്യജീവികളുടെ വിൽപനയ്ക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ എന്നന്നേക്കുമായി വന്യമൃഗങ്ങളുടെ വ്യാപാരം നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിനെ കുറിച്ച് രാജ്യം ചർച്ച ചെയ്യുന്നുണ്ട്.

Story highlights-g 2o countries should shut down vet markets says australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here