Advertisement

പണം വാങ്ങി കേരളത്തിലേക്ക് ആളെ കടത്തൽ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

April 23, 2020
Google News 1 minute Read

പണം വാങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതനുസരിച്ച് പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നേരത്തെ, കൊല്ലം ആര്യങ്കാവ് വഴി കൊല്ലം ആര്യങ്കാവ് അതിർത്തി വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ആളുകളെ ലോറിയിൽ ഒളിച്ചുകടത്തുന്നതായി കണ്ടെത്തിയിരുന്നു. അവശ്യവസ്തുക്കൾ കയറ്റി വരുന്ന ലോറിയിൽ ആളുകളെ കടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ആളുകളെ ഒളിച്ചുകടത്തുന്നവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു.

കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണ് അതിർത്തിയിലൂടെ ഒളിച്ചുകടക്കാൻ ശ്രമിക്കുന്നത്. കേരളത്തിൽ തക്കാളി ഇറക്കിവന്ന ലോറിയുടെ പിന്നിൽ തക്കാളി പെട്ടികൾക്ക് അടിയിൽ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി പിടിയിലായത്. ഇയാളുടെ ബന്ധുവിന്‍റെ ലോറിയിലാണ് തമിഴ്നാട്ടിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചത്. കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ദിവസത്തിനിടെ നാല് കേസുകള്‍ തെന്മല പൊലീസ് രജിസ്റ്റർ ചെയ്തു.

ഇന്ന് സംസ്ഥാനത്ത് 10 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 8 പേർ രോഗമുക്തരായി.

Story Highlights: human trafficking will not be tolerated pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here