കൊച്ചി കോർപ്പറേഷനിലെ രണ്ട് ഡിവിഷനുകൾ ഇന്ന് വൈകുന്നേരം സീൽ ചെയ്യും

കൊച്ചി കോർപ്പറേഷൻ 8, 65 ഡിവിഷനുകൾ ഇന്ന് വൈകുന്നേരം സീൽ ചെയ്യും. കത്രിക്കടവ് ചുള്ളിക്കൽ തുടങ്ങിയ സ്റ്റേഷനുകളിൽ പുറത്തേക്കിറങ്ങാനും അകത്തേക്ക് കയറാനും ഒരു കവാടം മാത്രമാകും.
ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് ജനം പുറത്തേക്കിറങ്ങിയാൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.നിത്യോപയോഗ സാധനങ്ങൾ ഓൺലൈൻ വഴി എഴ ഹോം ഡെലിവറിയായി എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
കൊച്ചിയിലെ ഹോട്ട്‌സ്‌പോട്ടുകൾ അതിർത്തികെട്ടി അടയ്ക്കാൻ ഇന്നലെ തീരുമാനമായിരുന്നു. ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ അതിർത്തികൾ അടച്ചുകഴിഞ്ഞാൽ അവശ്യ സർവീസുകളും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂ. നിയന്ത്രണങ്ങൾ സംബന്ധിച്ച് പൊലീസ് അനൗൺസ്‌മെന്റ് നടത്തും. ഹോട്ട്‌സ്‌പോട്ടുകൾ സീൽ ചെയ്യാൻ മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം എസിപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കൊച്ചിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് എറണാകുളം റൂറൽ പൊലീസ്. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കാൻ തീരുമാനമായി.
Story Highlights- hotspot, kochi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here