പാവപ്പെട്ടവർക്കായി ഇന്ത്യ കൂടുതൽ നടപടികള്‍ സ്വീകരിക്കണം: അഭിജിത് ബാനർജി

പാവപ്പെട്ട ആളുകളെ സഹായിക്കാൻ ഇന്ത്യ കൂടുതൽ നടപടികളെടുക്കണമെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. ലോക്ക് ഡൗൺ കൊണ്ട് മാത്രം കൊവിഡിനെ പൂർണമായി തടയാൻ കഴിയില്ല. വാക്‌സിൻ കണ്ടുപിടിക്കും വരെ കൊവിഡിന്റെ ഭീഷണി നിലനിൽക്കും. ഈ പ്രതിസന്ധി സർക്കാർ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പണം ചെലവഴിക്കുന്നതിൽ സർക്കാർ ഉദാരസമീപനം കാണിക്കണം. കൊവിഡ് മൂലം പട്ടിണിയിലായ ജനങ്ങൾക്ക് അധികമായി സർക്കാർ ചെലവഴിക്കുന്ന പണം എത്തണം. വിപണികൾ അടഞ്ഞു കിടക്കുമ്പോൾ പണം നൽകിയിട്ട് കാര്യമില്ലെങ്കിലും പണം ലഭിക്കുമെന്നത് വിപണികളെ പോസിറ്റീവായി സ്വാധീനിക്കുമെന്നും അഭിജിത് ബാനർജി.
ലോക്ക് ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് ഇപ്പോൾ ആലോചിക്കണം. സമ്പദ് വ്യവസ്ഥയുടെ ഉപഭോഗത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. കൊറോണ വൈറസ് മൂലം ജനങ്ങളുടെ വരുമാനം കുറയുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. സർക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളിലൂടെ നിരവധി പേർക്ക് സഹായം ലഭിക്കുന്നുണ്ട്. ഇത് ആവശ്യമുള്ളവർക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അഭിജിത് ബാനർജി.
നേരത്തെ ഇന്ത്യയിലെ ലോക്ക് ഡൗൺ നീട്ടണമെന്ന് ആരോഗ്യരംഗത്തെ ലോകപ്രശസ്ത പ്രസിദ്ധീകരണമായ ലാൻസൈറ്റിന്റെ എഡിറ്റർ റിച്ചാർഡ് ഹോർട്ടൺ പറഞ്ഞിരുന്നു. പത്ത് ആഴ്ചയിലേക്ക് കൂടി ലോക്ക് ഡൗൺ ആവാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പിന്നീട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നും റിച്ചാർഡ് ഹോർട്ടൺ
Story highlights-Abjit Banerjee,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here