കൊവിഡ് : കോഴിക്കോട് ജില്ലയില്‍ 1116 പേര്‍കൂടി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1116 പേര്‍ കൂടി വീടുകളിലെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,178 ആയി. നിലവില്‍ 1680 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ന് പുതുതായി വന്ന 17 പേര്‍ ഉള്‍പ്പെടെ ആകെ 48 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. അഞ്ച് പേര്‍ ഇന്ന് കാലാവധി പൂര്‍ത്തായാക്കി ആശുപത്രി വിട്ടു.

ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ആകെ 24 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആറ് ഇതര ജില്ലക്കാര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 കോഴിക്കോട് സ്വദേശികളും 4 ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 15 പേര്‍ രോഗമുക്തരായി. നിലവില്‍ ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ ആകെ 14 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.

ഇന്ന് 15 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 786 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 761 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 731 എണ്ണം നെഗറ്റീവ് ആണ്. 25 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

 

coronavirus, covid19, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top