ബ്രിട്ടനിൽ ചികിത്സയിലായിരുന്ന ​രോ​ഗിയെ പ്രത്യേക അനുമതിയോടെ നാട്ടിലെത്തിച്ചു

ബ്രിട്ടനിൽ ചികിത്സയിൽ ആയിരുന്ന അർബുദ രോഗിയെ പ്രത്യേക അനുമതിയോടെ നാട്ടിലെത്തിച്ചു. തലശേരി സ്വദേശി പ്രസാദ് ദാസിനെയാണ് എയർ ആംബുലൻസിൽ കോഴിക്കോട് എത്തിച്ചത്. പ്രസാദിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങൾ അനുമതി നൽകിയിരുന്നു. ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷാർജയിൽ നിന്ന് മുംബൈ വഴിയാണ് എയർ ആംബുലൻസ് കോഴിക്കോട് എത്തിയത്. മുംബൈയിൽ സ്റ്റോപ്പ് അനുവ​ദിച്ചിരുന്നു. ഇവിടെ നിന്ന് നേരെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇടപെട്ടാണ് പ്രസാദ് ദാസിന് നാട്ടിലേയ്ക്ക് മടങ്ങാൻ അവസരം ഒരുക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top