ഒരു ലോക്ക് ഡൗൺ അപാരത; വൈറലായി വെബ് സീരീസ് വീഡിയോ

ലോക്ക് ഡൗൺ കാലത്തെ നർമ്മം അവതരിപ്പിക്കുന്ന വെബ് സീരീസ് വൈറലാകുന്നു. ദി പ്രീമിയർ പദ്മിനി എന്ന യൂട്യൂബ് ചാനലിലെ ‘ഒരു ലോക്ക് ഡൗൺ അപാരത’ എന്ന വെബ് സീരീസാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നത്. സീരീസിലെ രണ്ടാം എപ്പിസോഡ് ആണ് വൈറലാകുന്നത്. നിരവധി ആളുകളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്ന യുവാവും അയാളെ പരിശോധിക്കുന്ന പൊലീസുമാണ് കഥാപരിസരം. ഡോക്ടറെ കാണാൻ പോകുന്നു എന്ന വ്യാജേനയാണ് യുവാവ് കാറുമായി പുറത്തിറങ്ങുന്നത്. പൊലീസ് കൈ കാണിക്കുമ്പോൾ ഡോക്ടറെ കാണാൻ പോകുന്നു എന്ന് പറയുന്ന യുവാവിനോട് ഡോക്ടറുടെ ഫോൺ നമ്പർ ചോദിക്കുമ്പോൾ നൽകുന്നത് സുഹൃത്തിൻ്റെ നമ്പരാണ്. ഡോക്ടർ എന്ന വ്യാജേന സുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനും നടത്തുന്ന സംഭാഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഫ്ലവേഴ്സ് ചാനലിലെ കലാകാരന്മാരും അഭിനേതാക്കളുമൊക്കെയായ നോബി, അസീസ്, അഖിൽ കവലയൂർ തുടങ്ങി ഒരു നീണ്ട നിര തന്നെ വെബ് സീരീസിൽ വേഷമിടുന്നു. അനൂപ് ബാഹുലേയനാണ് സീരീസിൻ്റെ സംവിധാനം. അഭിനേതാവ് കൂടിയായ അഖിൽ കവലയൂർ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ക്യാമറയും മനു രമേശൻ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. ശങ്കർ എസ്കെ ആണ് എഡിറ്റർ.

കഴിഞ്ഞ ദിവസം താരങ്ങളായ നോബി, സ്വാസിക എന്നിവർക്ക് ടാസ്‌ക്ക് നൽകി വീട്ടിലിരിക്കുന്ന താരങ്ങളെ വെച്ച് ഫ്‌ളവേഴ്‌സ്സ്റ്റാർ മാജിക്ക് പുനരാവിഷ്‌കരിച്ചിരുന്നു. നേരത്തെ ടോപ് സിംഗർ കുരുന്നുകളും, ഗായകരായ അഫ്‌സൽ, വിധു പ്രതാപ് എന്നിവരും പ്രേക്ഷകർക്കായി ഗാനങ്ങൾ ആലപിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 10 പേർക്ക് കൊവിഡ് 19 രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 8 പേർ രോഗമുക്തരായി.

Story Highlights: oru lockdown aparatha viral web series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top