മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാഡിന് കൊവിഡ്; രോഗം പകര്‍ന്നത് പൊലീസുദ്യോഗസ്ഥനില്‍ നിന്ന്

മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാഡിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മന്ത്രിക്ക് രോഗം ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള മഹാരാഷ്ട്രയില്‍ രോഗം ബാധിക്കുന്ന ആദ്യ മന്ത്രിയാണ് ജിതേന്ദ്ര അവാഡ്.
താനെയിലെ മുംബ്ര മണ്ഡലത്തിലെ എംഎല്‍എയാണ് ജിതേന്ദ്ര അവാഡ്. ഇവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് പൊലീസുകാരനും തുടര്‍ന്ന് മന്ത്രിക്കും രോഗം ബാധിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പൊലീസുദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായ ഒരു പൊലീസുദ്യോഗസ്ഥനുമായി ഇടപഴകിയതിന് പിന്നാലെ ഇദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 15 അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Maharashtra Housing Minister Jitendra Awadh has been diagnosed with covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here