ഗുജറാത്തിൽ മലയാളി പൊലീസുദ്യോഗസ്ഥയ്ക്ക് കൊവിഡ്

ഗുജറാത്തിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ സ്വദേശിയായ എസിപിക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഇവരുടേത്. ഉദ്യോ​ഗസ്ഥയെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

​ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. 2376 പേര്‍ക്കാണ് ഇതുവരെ രോ​ഗം പിടിപെട്ടത്. ഇതിൽ 112 പേർ മരിച്ചു. അതിനിടെ, ​ഗുജറാത്തിൽ ട്രെയിനിയായി ജോലിക്ക് പ്രവേശിച്ച മൂന്ന് സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വഡോദരയിലെ മിലിറ്ററി സ്റ്റേഷനിലെ മൂന്ന് സൈനികർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.ഇവരെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 6430 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 283 പേര്‍ വൈറസ് ബാധിച്ച് ഇവിടെ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ച 6430 കേസുകളില്‍ 4025 പേരും മുംബൈയിലാണ് ഉള്ളത്. മുംബൈയിലെ ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം 214 ആയി ഉയര്‍ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top