47 ദിവസമായി കൊവിഡ് ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ ഫലം ഒടുവിൽ നെഗറ്റീവായി

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഫലം നെഗറ്റീവായി. കഴിഞ്ഞ 47 ദിവസമായി ഇവർ കൊവിഡ് ചികിത്സയിലായിരുന്നു. 21-ാം ഫലമാണ് നിലവിൽ നെഗറ്റീവായിരിക്കുന്നത്. തുടർച്ചയായി രണ്ട് പരിശോധന ഫലം ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് തീരുമാനിക്കും. ഡിസ്ചാർജ് ചെയ്താലും ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
അതേസമയം, പത്തനംതിട്ടയിൽ ചികിത്സയിലുള്ള രണ്ടു പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായി. ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. രണ്ടു പേരും വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർ. നേരത്തെ ഡബിൾ നെഗറ്റീവ് ആയ 62 കാരി കൂടി ആശുപത്രി വിടാമെന്ന് അധികൃതർ നിർദേശിച്ചാൽ ഇന്ന് ജില്ലയിൽ 3 പേർ ആശുപത്രി വിടും.
ചികിത്സയിലുള്ള രണ്ട് പേരുടെ കൂടി ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇവരുടെ അടുത്ത പരിശോധന ഫലം നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. മൊത്തം ആറു പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here