ലോക്ക്ഡൗണ്‍: പൊതുമേഖലാ സ്ഥാപനങ്ങളിലെ 307 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി തുടങ്ങുമെന്ന് മന്ത്രി ഇപി ജയരാജന്‍

ലോക്ക്ഡൗണ്‍ ഭക്ഷ്യക്ഷാമത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി തുടങ്ങുമെന്ന് മന്ത്രി ഇപി ജയരാജന്‍. കാര്‍ഷിക മേഖലയില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ ഭൂമിയില്‍ കൃഷി തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. 36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ വിവിധ കാര്‍ഷികവിഭവങ്ങള്‍ കൃഷി ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണിന്റെ ഭൂമിയില്‍ ഏപ്രില്‍ 27 ന് നിര്‍വഹിക്കും. കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് കൃഷി നടത്തുക. ഏതു വിഭവമാണ് കൃഷി ചെയ്യേണ്ടതെന്ന് അതതിടത്തെ സാഹചര്യം കണക്കിലെടുത്ത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights- lockdown, EP Jayarajan , start farming on 307 acres of wasteland

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top