കൊവിഡ് ബാധിച്ച് ദുബായിൽ തൃശൂർ സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദീനാണ് മരിച്ചത്. 65 വയസായിരുന്നു. ദുബായ് പൊലീസിൽ മെക്കാനിക്കൽ വിഭാ​ഗം ജീവനക്കാരനായിരുന്നു.

സൗദിയിൽ ആറ് വിദേശികളടക്കം ഏഴ് പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 121 ആയി. 1158 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,930 ആയി.

യുഎഇയിൽ നാല് വിദേശികൾ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 56 ആയി. 518 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. 8756 പേർക്കാണഅ ആകെ രോ​ഗം സ്ഥിരീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top