Advertisement

തലയിലേക്കുള്ള ഞരമ്പുപൊട്ടി ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു

April 24, 2020
Google News 1 minute Read

രക്തസമ്മര്‍ദംമൂലം തലയിലേക്കുള്ള ഞരമ്പുപൊട്ടി ഗുരുതരാവസ്ഥയിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ കാവുമണ്ണില്‍ സാനുവാണ് സുമനസുകളുടെ സഹായം തേടുന്നത്.

രക്തസമ്മര്‍ദംമൂലം തലയിലേക്കുള്ള ഞരമ്പുപൊട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സാനു. ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമുണ്ട്. ഇതിനായി എട്ട് ലക്ഷത്തോളം രൂപ ചിലവ് വരും. ഓട്ടോ ഓടിച്ചാണ് സാനു കുടുംബ ചിലവുകള്‍ വഹിച്ചിരുന്നത്.

അച്ഛന്‍ ശശി ഒരു മാസത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കിടപ്പിലാണ്. ചികിത്സയ്ക്കും ചിലവുകള്‍ കഴിയുന്നതിനും നിലവില്‍ ഏറെ ബുദ്ധിമുട്ടിലുള്ള സാനുവിന്റെ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. അക്കൗണ്ട് വിവരങ്ങള്‍

AC Name : AMBILY
AC No : 017101000011536
Branch: MARAMON
IFSC: IOBA0000171
Phone: 9745234724

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here