കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുമായി സമ്പർക്കം പുലർത്തിയ 284 പേരെ കണ്ടെത്തി

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവർത്തകനുമായും നേരിട്ട് സമ്പർക്കം പുലർത്തിയ (പ്രൈമറി കോൺടാക്ട്‌സ്) 132 പേരെയും സെക്കൻഡറി കോൺടാക്ടുകളായ 152 പേരെയും കണ്ടെത്തി.

ലോഡിംഗ് തൊഴിലാളിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പർക്കം പുലർത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ പ്രവർത്തകന് 21 പ്രൈമറി കോൺടാക്ടുകളെയും 60 സെക്കൻഡറി കോൺടാക്ടുകളുമുണ്ട്.

ലോഡിംഗ് തൊഴിലാളിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കൊവിഡ് കെയർ സെന്റിറിലേക്കു മാറ്റി. ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലൻസിലാണ് കൊണ്ടുപോയത്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല.

Story highlights-kottayam,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top