Advertisement

കൊവിഡ് സംശയിക്കുന്നവരെക്കുറിച്ച് അറിയിപ്പ് നല്‍കിയാല്‍ 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി എംപി

April 25, 2020
2 minutes Read

യാത്രാവിവരങ്ങള്‍ മറച്ചുവെക്കുകയും കൊവിഡ് 19 പരിശോധന ഒഴിവാക്കുകയും ചെയ്ത നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പ്രത്യേക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ബിജെപി എംപി രവീന്ദ്ര കുഷവാഹ. ഇത്തരം ആളുകളെ പറ്റി വിവരം കൈമാറുന്നവര്‍ക്ക്
11,000 രൂപയാണ് പാരിതോഷികമായി ബിജെപി എംപി പ്രഖ്യാപിച്ചത്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരുമായ നിരവധി പേര്‍ അധികാരികളെ അറിയിച്ചിട്ടില്ലെന്നും ശരിയായ പരിശോധനയില്ലാതെ ജീവിക്കുകയാണെന്നും സലേംപൂര്‍ നിയോജകമണ്ഡലത്തിലെ എംപി ആരോപിച്ചു. അത്തരം ആളുകള്‍ അവരുടെ യാത്രാ ചരിത്രത്തെക്കുറിച്ച് ഭരണകൂടത്തെ അറിയിക്കേണ്ടതുണ്ടെന്നും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു, അത്തരം ആളുകളെക്കുറിച്ച് പ്രത്യേക വിവരങ്ങള്‍ നല്‍കുന്ന ആര്‍ക്കും പ്രതിഫലം നല്‍കുമെന്നും രവീന്ദ്ര കുഷവാഹ പറഞ്ഞു.

Story highlights-BJP MP Announces Reward For Information On Suspected COVID-19 Carriers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top