ലോക്ക്ഡൗൺ കാരണം കൊച്ചിയിൽ കുടുങ്ങിയ ലക്ഷദ്വീപുകാർക്ക് ഇഫ്താർ വിരുന്നൊരുക്കി പൊലീസ്

ലോക്ക്ഡൗൺ കാരണം കൊച്ചിയിൽ കുടുങ്ങിയ ലക്ഷദ്വീപുകാർക്ക് ഇഫ്താർ വിരുന്നൊരുക്കി പൊലീസ്. നന്മ ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് 150 ഓളം ലക്ഷദ്വീപുകാർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകിയത്.
ലോക്ക്ഡൗൺ കാരണം കൊച്ചിയിൽ കുടുങ്ങിയവരാണ് 150 പേരടങ്ങുന്ന ഈ ലക്ഷദ്വീപ് സംഘം. കേരളത്തിൽ തൊഴിൽ ചെയ്യുന്നവരും കൊച്ചിയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. കടൽമാർഗം നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാതെ വന്നതോടെ ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലാണ് ഇപ്പോൾ താമസം. വിവിധ സന്നദ്ധ സംഘടനകൾ അവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്. അതിനിടെയാണ് കൊച്ചി പൊലീസ് നോമ്പു തുറ വിഭവങ്ങളുമായി ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേയ്ക്കെത്തിയത്.
ഇവർക്കൊപ്പം ഇഫ്താർ വിരുന്ന് കഴിഞ്ഞാണ് സിഐ വിജയശങ്കറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മടങ്ങിയത്. നോമ്പുകാലം കഴിയുന്നത് വരെ വിഭവങ്ങൾ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. നന്മ ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് ഇഫ്താർ വിഭവങ്ങൾ പൊലീസ് എത്തിക്കുന്നത്.
Story highlights-lakshadweep,keralapolice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here