‘ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ ഒരു വർഷത്തിനകം തയാറാക്കും’;കിരൺ മജുംദാർ ഷാ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ ഒരു വർഷത്തിനകം തയാറാകുമെന്ന് ബയക്കോൺ സഹസ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ കിരൺ മജുംദാർ ഷാ. വാക്സിൻ വികസിപ്പിക്കുന്നതിന്റെ പ്രവർത്തനം വ്യത്യസ്തവും നൂതനവുമായ മൂന്നോളം ചെറു കമ്പനികളും വൻകിട കമ്പനികളുമായി ചേർന്ന് മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നും കിരൺ അറിയിച്ചു.

വാക്സിൻ വികസിപ്പിക്കുന്നതിനായി ഈ കമ്പനികളുമായി ബയക്കോൺ സഹകരിക്കുന്നുണ്ടുണ്ടെന്നും കമ്പനികൾക്ക് ധനസഹായം നൽകുമെന്നും പ്രിന്റിന് നൽകിയ അഭിമുഖത്തിൽ കിരൺ വ്യക്തമാക്കി. വാക്സിൻ വികസിപ്പിക്കാൻ സാധിച്ചാൽ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

റെംഡിസിവിർ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നീ മരുന്നുകളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൊവിഡ് രോഗത്തിന് പരിഹാരമുണ്ടാക്കാൻ ഇവയ്ക്കായിട്ടില്ലെന്നാണ് കിരൺ മജുംദാർ ഷാ പറയുന്നത്. എല്ലാവരും കരുതുന്നതുപോലെ ഹൈഡ്രോക്സി ക്ലോറോക്വിൻ അത്ഭുത മരുന്നല്ലെന്നാണ് അഭിമുഖത്തിൽ ബയക്കോൺ എംഡി ചൂണ്ടിക്കാണിക്കുന്നത്.

പ്ലാസ്മ തെറാപ്പിക്കായി ഇന്ത്യ തയാറാകണമെന്നും അഭിമുഖത്തിൽ കിരൺ മജുംദാർ ഷാ ആവിശ്യപ്പെടുന്നുണ്ട്. സ്പാനിഷ് ഫ്ളൂ കാലത്ത് ഉപയോഗിച്ച ചികിത്സ രീതിയാണ് പ്ലാസമ തെറാപ്പിയെന്നും ഇത് കൊവിഡ് ചികിത്സയിൽ ഫലപ്രദമാണെന്നുമാണ് കിരൺ പറയുന്നത്.

Story highlights-Kiran Majumdar Shah, covid Vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top