കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തി അടച്ചു

കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തികളിലുള്ള റോഡുകൾ അടച്ചു. റൂറൽ എസ് പിയുടെ നിർദേശം അനുസരിച്ചാണ് റോഡ് അടച്ചത്. കരിങ്കല്ല് ഉപയോഗിച്ച് പൊലീസ് അതിർത്തി അടച്ചു. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോകാൻ കഴിയുന്ന പ്രധാന പാത ഉൾപ്പെടെ എട്ടോളം പാതകൾ മുക്കം പൊലീസ് അടച്ചുവെന്നാണ് വിവരം.

അതേസമയം ഔദ്യോഗിക പാസുകൾ ഉള്ളവർക്ക് ഇരഞ്ഞിമാവ് ചെക്ക്പോസ്റ്റ് വഴി യാത്ര അനുവദിക്കും. കൂടുതൽ ആളുകൾ ഒളിച്ചുകടക്കാൻ ഉപയോഗിച്ച റോഡുകളാണ് അടച്ചത്. കൂടാതെ രാമനാട്ടുകര വഴിയുള്ള പ്രധാന പാതകൾ സഞ്ചാരയോഗ്യമാണ്. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവർ, രോഗബാധിതമായ സ്ഥലങ്ങളിൽ നിന്നുള്ളവർ എല്ലാം മുക്കം ഭാഗത്തേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകളടക്കം പൊലീസ് അടച്ചിരിക്കുന്നത്.

Story highlights-kozhikode,malappuram,lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top