Advertisement

ലോക്ക്ഡൗണ്‍ ഇളവ് : കടകള്‍ തുറക്കാന്‍ അനുമതി

April 25, 2020
Google News 1 minute Read

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് കോര്‍പറേഷന്‍, നഗരസഭാ പരിധിക്ക് പുറത്തുള്ള കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍പ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്സുകളിലുമുള്ള കടകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ഉത്തരവായി. അതേസമയം, മള്‍ട്ടി, സിംഗിള്‍ ബ്രാന്റ് മാളുകള്‍ക്ക് നിയന്ത്രണം തുടരും.

കോര്‍പറേഷന്‍, നഗരസഭാ പരിധിയില്‍ ചെറിയ കടകളും പാര്‍പ്പിട സമുച്ചയങ്ങളിലെ കടകളും ഒറ്റപ്പെട്ടുള്ള കടകളുമുള്‍പ്പെടെ തുറക്കാം. എന്നാല്‍ ചന്തകളിലുള്ള കോപ്ലക്സുകളും മള്‍ട്ടി, സിംഗിള്‍ ബ്രാന്റ് മാളുകളും തുറക്കാന്‍ അനുമതിയില്ല. തുറക്കുന്ന കടകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവൂ. എല്ലാവരും മാസ്‌ക്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ജോലി ചെയ്യണമെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്.

 

Story Highlights- Lockdown exemption: permission to open shops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here