മുംബൈയിലും പൂനെയിലും മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗൺ തുടർന്നേക്കും

മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളായ മുംബൈയിലും പൂനെയിലും മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗൺ തുടർന്നേക്കും. മഹാരാഷ്ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപെയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്.

കൊറോണ വൈറസ് വ്യാപനം തടയുകയാണ് ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സാധ്യമായില്ലെങ്കിൽ 15 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടും. മുംബൈയും പൂനെയും തീവ്ര രോഗബാധിത പ്രദേശങ്ങളാണ്. ഇവിടെ ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യതകളാണ് കാണുന്നതെന്നും രാജേഷ് ടോപെ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 7,500 കടന്നു. ഇന്ന് 811 പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്തോടെ ആകെ രോഗബാധിതരുടെ എണ്ണം 7628 ആയി. മരണസംഖ്യ 323 ആയി ഉയർന്നു. 22 പേരാണ് ഇന്ന് മാത്രം മരിച്ചത്. 1076 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗവ്യാപനം അതിരൂക്ഷമായ മുംബൈയിൽ 4870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 191 പേർ മരിച്ചു. ധാരാവിയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 241 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top