Advertisement

മഹാരാഷ്ട്രയിൽ ഇന്ന് 394 പേർക്ക് രോഗം സ്ഥിരീകരിച്ചു; ധാരാവിയിൽ ഇന്ന് ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

April 25, 2020
Google News 2 minutes Read

മഹാരാഷ്ട്രയിൽ ഇന്ന് 394 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6817 ആയി. മരണസംഖ്യ 300 കടന്നു. മുംബൈയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 357 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്നു ധാരാവിയിൽ ഇന്ന് ആറു പേർക്കാണ് കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും താരതമ്യേന മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞു.

അതേസമയം, മുംബൈയിലെ സ്ഥിതിയിൽ മാറ്റമില്ല. സംസ്ഥാനത്ത് പുതുതായി 394 പേർക്ക് രോഗം സ്ഥിരീകരിച്ചത്തിൽ 357 കേസുകൾ മുംബൈയിൽ നിന്നാണ്. 11 മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 4589 ആയി ഉയർന്നു. 957 പേരാണ് സംസ്ഥാനത്ത് രോഗ മുക്തരായി ആശുപത്രിവിട്ടത്. പൂനെയിൽ 838 പേർക്കും, താനെയിൽ 520 പേർക്കും രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 220 ആയി. മരണസംഖ്യ 14. ചേരിയിലെ കൊവിഡ് വ്യാപനമാണ് ആശങ്ക ഉയർത്തുന്നത്. നഗരത്തിൽ നിയന്ത്രണം കടുപ്പിക്കുമ്പോഴും ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിടുന്ന തിരിച്ചടി. മുംബൈയിൽ മാത്രം ഇതുവരെ 4953 പേർക്കെതിരെയാണ് ലോക്ക് ഡൗൺ ലംഘിച്ചതിന് കേസെടുത്തത്.

Story highlight: Maharashtra records 394 cases Covid confirmed six more in Dharavi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here