ഐ& പിആർഡിയെ അവശ്യ സർവീസിൽ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇതനുസരിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്യുന്നവർക്കും നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പുതിയ ഉത്തരവ് പ്രകാരം റവന്യു, പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആന്റ് എമർജൻസി സർവീസ്, ജയിൽ, ലീഗൽ മെട്രോളജി, മുനിസിപ്പൽ, പഞ്ചായത്ത്, ലൈസൻസ് സേവനങ്ങളാണ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രതിരോധ സേനകൾ, കേന്ദ്ര സായുധ പോലീസ്, ആരോഗ്യം, ദുരന്തനിവാരണം, ഐഎംഡി, ഐഎൻസിഒഐഎസ്, എസ്എഎസ്ഇ, സിഡബ്ള്യുസി, നാഷണൽ സെന്റർ ഫോർ സെസ്മോളജി തുടങ്ങിയ ഏജൻസികൾ, എൻഐസി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, എൻസിസി, നെഹ്രു യുവ കേന്ദ്ര എന്നിവയെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് 19ന്റെ സാഹചര്യത്തിൽ തുടക്കം മുതൽ വാർത്താവിതരണവുമായി ബന്ധപ്പെട്ട് പിആർഡി ഡയറക്ട്രേറ്റിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും പിആർഡിയുടെ പ്രവർത്തനം നടന്നുവരികയാണ്. ജില്ലകളിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് മാധ്യമ ഏകോപനം നടക്കുന്നത്. സംസ്ഥാനതലത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മാധ്യമ ഏകോപനം സെക്രട്ടേറിയറ്റ് സൗത്ത് ബോളോക്കിലെ പിആർഡി മുഖേനയും നടക്കുന്നുണ്ട്. ബ്‌ളോക്ക് തലത്തിൽ പിആർഡിയുടെ പ്രിസം പദ്ധതിയിലെ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർമാർ എന്നിവരെ ഏകോപിപ്പിച്ചാണ് കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള മാധ്യമ ഏകോപനം നടക്കുന്നത്.

കൊവിഡ് 19 വാർത്തകൾ കൃത്യമായി മാധ്യമങ്ങൾക്ക് എത്തിക്കുന്നതിനു പുറമെ പൊതുജനങ്ങൾക്ക് സത്യസന്ധമായ വിവരങ്ങൾ നൽകുന്നതിന് പിആർഡിയുടെ ജിഒകെ ഡയറക്ട് മൊബൈൽ ആപ്പും വ്യാജ വാർത്തകൾക്കെതിരെ ആന്റി ഫേക്ക് ന്യൂസ് വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

Story highlight: Order by the Chief Secretary to include I & PRD in essential services

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top