കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്തും : മുഖ്യമന്ത്രി

കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍ ഒരു ഘട്ടത്തിനപ്പുറം മാറ്റിവയ്ക്കാന്‍ കഴിയില്ല. അതിനാല്‍ ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്തും. കാന്‍സര്‍ ശസ്ത്രക്രിയയിലും ശസ്ത്രക്രിയാനന്തര ഘട്ടത്തിലും ഉണ്ടാകുന്ന ശരീര സ്രവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്പര്‍ശിക്കേണ്ടതായി വരും. ഇതിലൂടെ ഉണ്ടാകുന്ന രോഗപ്പകര്‍ച്ചാ സാധ്യത മുന്നില്‍ക്കണ്ടാണിതെന്നും’ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. ആര്‍സിസിയിലെ കൊവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കൊവിഡ് പരിശോധന നടത്തുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story highlights-Patients undergo covid test before cancer surgery: CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here