സമാന്തര പാതയിലൂടെയുള്ള കടന്നുകയറ്റം തടയാൻ ഇടുക്കിയിലെ അതിർത്തിഗ്രാമങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കും

കേരള- തമിഴ്‌നാട് അതിർത്തി മേഖലകളിലെ സമാന്തര പാതയിലൂടെയുള്ള
കടന്നുകയറ്റം തടയാനായി ഇടുക്കിയിലെ അതിർത്തിഗ്രാമങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കും. പൊലീസിനൊപ്പം നീരീക്ഷണത്തിൽ ജനകീയ സമിതികളും പങ്കാളികളാകും. ഇടുക്കിയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി.

ഇടുക്കിയിൽ വീണ്ടും കൊവിഡ് രോഗബാധയുണ്ടായ സാഹചര്യത്തിൽസമാന്തര പാതകൾ വഴി ആളുകൾ എത്തുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിർത്തിയിലെ കടന്ന് കയറ്റം കണ്ടെത്തുന്നതിനായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടേയും പൊതു ജനങ്ങളുടേയും സഹകരണത്തോടെയാണ് ജനകീയ സമിതികൾ രൂപീകരിക്കുന്നത്. മന്ത്രി എംഎം മണിയുടെ അധ്യക്ഷതയിൽ നെടുങ്കണ്ടത്ത് ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. അതിർത്തിയിലെ നീരീക്ഷണത്തിൽ പൊലീസിനൊപ്പം ജനകീയ സമിതിയും പങ്കാളികാളാകും.

തമിഴ്നാട്ടിൽ നിന്നും വാഹനങ്ങളിൽ ഗ്രാമീണ മേഖലകളിലേക്ക് എത്തിക്കുന്ന സാധനങ്ങൾ ആളുകളെ കൂട്ടമായി വിളിച്ച് ചേർത്ത് വിൽപന നടത്തുന്നതും വിലക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ രോഗം വ്യാപനം വർധിക്കുന്ന സഹചര്യത്തിലാണ്. അതിർത്തി ഗ്രാമങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

Story highlight: Idukki to prevent closing the parallel road.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top