സംഗീത പ്രതിഭ പ്രശാന്ത് ബേബി ജോൺ അന്തരിച്ചു

നിരവധി സിനിമകളുടെ സംഗീത സംവിധാന രംഗത്ത് പ്രവർത്തിച്ച പ്രശാന്ത് ബേബി ജോൺ അന്തരിച്ചു. 47 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം.

മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംഗീത സംവിധാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട് പ്രശാന്ത് ബേബി ജോൺ. ഉയരെ, ഹാപ്പി സർദാർ, കായംകുളം കൊച്ചുണ്ണി, കമ്മാര സംഭവം, എന്നു നിന്റെ മൊയ്തീൻ, വിമാനം, ഛോട്ടാ മുംബൈ, ബാച്ച്‌ലർ പാർട്ടി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത രംഗത്ത് പ്രധാന പങ്കുവഹിച്ചിട്ടുണ്ട് പ്രശാന്ത്.

പ്രശാന്ത് ബേബി ജോണിന്റെ മരണത്തിൽ സംഗീത സംവിധായകൻ ഗോപി സുന്ദർ അനുശോചനം രേഖപ്പെടുത്തി. ‘സംഗീതലോകത്ത് അർപ്പണ മനോഭാവത്തോടെ സേവനം അനുഷ്ഠിച്ച പ്രശാന്തിന്റെ സംഗീതം അതിഗംഭീരവും വേറിട്ടു നിൽക്കുന്നതുമായിരുന്നു എന്നും അദ്ദേഹത്തിന്റെ നഷ്ടം സംഗീത ലോകത്തിന് നികത്താനാവാത്തതാണെന്നും ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Read Also : നടൻ രവി വള്ളത്തോൾ അന്തരിച്ചു

മുണ്ടക്കയം വേലിക്കകത്ത് പരേതനായ ജോണിന്റേയും(ബേബി P&T) ജോളി ജോണിന്റേയും (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സിഎംഎസ് എൽപി സ്‌കൂൾ, പൊൻകുന്നം) മകനാണ് പ്രശാന്ത് ബേബി ജോൺ. ഭാര്യ രഞ്ജിനി തോമസ് (ടീച്ചർ, സിഎംഎസ് ഹൈസ്‌കൂൾ, മുണ്ടക്കയം) മക്കൾ രോഹൻ(വിദ്യാർത്ഥി), അന്നു(വിദ്യാർത്ഥി).

Story Highlights- Prasanth Baby John, obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top