റായ്പൂർ എയിംസിലെ നഴ്‌സിംഗ് ഓഫീസർക്ക് കൊവിഡ്

റായ്പൂർ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്‌സിംഗ് ഓഫീസർക്ക് കൊവിഡ്. ഈ മാസം 14 മുതൽ ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. കൊവിഡ് വാർഡിലാണ് സേവനം നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഡൽഹി എയിംസിലെ മെയിൽ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടർമാർ അടക്കം 35 പേർ നിരീക്ഷണത്തിലായി. ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ എല്ലാ ഡോക്ടർമാരെയും നഴ്സുമാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. നഴ്സുമായി സമ്പർക്കത്തിൽ പെട്ട രോഗികളുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ.

ഡൽഹിയിലെ പ്രധാന കൊവിഡ് ആശുപത്രിയായ ലോക്നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലെ ഡയറ്റീഷ്യനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്ക് നടത്തിയ പരിശോധനയിലാണ് സംഭവം. ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻറീനിലാക്കി.

Story highlights-raipur aims,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top