കൊവിഡ്: കോഴിക്കോട് മൂന്ന് പേർക്ക് രോഗമുക്തി

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ രോഗമുക്തി നേടി. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുമാണ് രോഗമുക്തരായത്. ഇതോടെ രോഗം ഭേദമായ കോഴിക്കോട് ജില്ലക്കാർ ആകെ പതിമൂന്നും ഇതര ജില്ലക്കാർ അഞ്ചുമായി.

കോഴിക്കോട് ജില്ലയിൽ 487 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 21,665 ആയി. 1193 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇന്ന് പുതുതായി വന്ന 22 പേർ ഉൾപ്പെടെ ആകെ 58 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

അതേസമയം, കാസർഗോഡ് ജില്ലയിൽ രണ്ട് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളജ്, കാസർഗോഡ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് രോഗം ഭേദമായി മടങ്ങിയത്. ഇതോടെ കാസർഗോഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി കുറഞ്ഞു. ജില്ലാ ആശുപത്രിയിൽ അഞ്ചും കാസർഗോഡ് മെഡിക്കൽ കോളജിൽ ഒൻപതും ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും ഓരോരുത്തർ വീതവുമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top