കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രി സേനകൾക്ക് നിർദേശം നൽകുന്നുണ്ടെന്ന് പ്രതിരോധ മേധാവി ബിബിൻ റാവത്ത്

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി സേനകൾക്ക് നിർദേശം നൽകുന്നുണ്ടെന്ന് പ്രതിരോധ മേധാവി ബിബിൻ റാവത്ത്. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറിമാർ ചർച്ച നടത്തുന്നുണ്ടെന്നും ഇതനുസരിച്ചുള്ള നിർദേശങ്ങൾആരോഗ്യ മന്ത്രാലയം സേനകൾക്ക് നൽകുന്നുണ്ടെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിബിൻ റാവത്ത് വ്യക്തമാക്കി.

ഇതിനു പുറമേ, കൊവിഡിനെ നേരിടാൻ യഥാസമയങ്ങളിൽ കര, നാവിക, വ്യോമ വിഭാഗങ്ങൾക്കും പ്രധാനമന്ത്രി നിർദേശം നൽകുന്നതായും ഇത് സംബന്ധിച്ച് യോഗം ക്യാബിനറ്റ് സെക്രട്ടറിമാർ ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സേനകൾക്കും ആരോഗ്യ മന്ത്രാലയം നിർദേശങ്ങൾ നൽകുന്നുണ്ട്. മൂന്ന് സൈനിക വിഭാഗങ്ങളുടെയും കമാൻഡർ ഇൻ ചീഫുമാരുമായി പ്രതിരോധ മന്ത്രി സംസാരിക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും ബിബിൻ റാവത്ത് പറഞ്ഞു.

സേനയിലെ ഉദ്യോഗസ്ഥരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇവരെ ക്വാറന്റീൻ ചെയ്തതായും അതിർത്തിയിലെ സൈനികരിലും വ്യോമ സേന ഉദ്യോഗസ്ഥരിലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിൽക്കെ സേനകളുടെ പ്രവർത്തനങ്ങളും പരിശീലനവും മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും മികച്ച ആയുധ ശേഖരമുള്ളതായും ബിബിൻ റാവത്ത് കൂട്ടിച്ചേർത്തു.

Story highlights-Bipin Rawat,  covid crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top