Advertisement

സൈന്യത്തിന്റെ വാർഷിക ആഘോഷത്തിലും കിം ഇല്ല; ഉത്തര കൊറിയയിൽ ദുരൂഹത അവസാനിക്കുന്നില്ല

April 26, 2020
Google News 2 minutes Read

ഉത്തര കൊറിയൻ കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റിയുള്ള ദുരൂഹത തുടരുന്നു. ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടെ വാർഷികാഘോഷത്തിൽ അദ്ദേഹം എത്തിയില്ലെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഉത്തര കൊറിയ തള്ളിയിട്ടില്ല.

കൊറിയൻ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടെ 88ാം വാർഷിക ആഘോഷമാണ് ഏപ്രിൽ 25ന് പ്യോംഗ്യാങ്ങിൽ നടന്നത്. എന്നാൽ ഈ ആഘോഷ പരിപാടികളിലൊന്നും കിം പങ്കെടുത്തില്ല. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പ് പുറത്തു വിട്ട റിപ്പോർട്ട് ഉത്തരകൊറിയ തള്ളിയതുമില്ല.

അതേ സമയം, കിം മരണപ്പെട്ടു എന്ന് ജപ്പാൻ, ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൃദയശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കിം ജോംഗ് ഉൻ ജീവച്ഛവമായ അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നതോടെയാണ് ഉത്തരകൊറിയൻ ഭരണാധികാരി ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ ഉയർന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിമ്മിൻ്റെ അരോഗ്യനില വഷളായെന്നും കിം മരണപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉയർന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഇതിനു പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡോണളോഡ് ട്രംപ് ഈ വാർത്തകൾ തള്ളി രംഗത്തെത്തി. റിപ്പോർട്ട് ചെയ്ത സിഎൻഎൻ ചാനലിന് പഴയ രേഖകളാണ് ലഭിച്ചതെന്നാണ് താൻ മനസിലാക്കുന്നതായിരുന്നു ട്രംപിൻ്റെ വാദം.

അതേ സമയം, കിം ജോങ് ഉന്നിൻ്റെ ട്രെയിൻ ഒരു റിസോർട്ട് ടൗണിൽ കണ്ടു എന്ന് മറ്റൊരു റിപ്പോർട്ടും ഉയരുന്നുണ്ട്. വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നോർത്ത് കൊറിയൻ നിരീക്ഷണ പദ്ധതിയെ ഉദ്ധരിച്ച്’ദി ഗാർഡിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.

Story Highlights: KIM JONG UN REMAINS ABSENT ON DAY NORTH KOREAN MEDIA CELEBRATES FOUNDING OF ARMED FORCES

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here