അങ്കമാലിയിൽ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു

അങ്കമാലിയിൽ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു. അങ്കമാലി മൂക്കന്നൂർ തെക്കേ അട്ടാറ കോറാട്ടുകുടി അമ്മിണി (64)ആണ് മരിച്ചത്. പശുവിനെ അഴിച്ചു കെട്ടാൻ പോകുന്നതിനിടെ വീടിന് സമീപമുള്ള പറമ്പിൽ വച്ച് ഇടിമിന്നലേൽക്കുകയായിരുന്നു.

കേരളത്തിൽ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തു. മലബാർ മേഖലയിൽ ഉച്ചയോട് കൂടി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലാണ് കൂടുതൽ മഴ പെയ്തത്. ചെറിയ മഴ പെയ്തപ്പോഴേക്കും നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്.

വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും 29 നും കോട്ടയത്ത് യെല്ലോ അലേർട്ടാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top