മധ്യപ്രദേശിൽ ഒരേ സലൂണിൽ നിന്ന് മുടിവെട്ടിയ ആറ് പേർക്ക് കൊവിഡ്

മധ്യപ്രദേശിൽ ഒരേ സലൂണിൽ നിന്ന് മുടിവെട്ടിച്ച ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഖർഗോനെ ജില്ലയിലെ സലൂണിൽ എത്തിയ ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച ആറ് പേർക്കും മുടിവെട്ടുന്നതിന് മുൻപായി ഒരേ തുണിയാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, മുടിവെട്ടുന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇത് ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കി.

ഇൻഡോറിൽ ജോലി നോക്കുന്ന ഖർഗോനെ സ്വദേശിയായ യുവാവ് ഏപ്രിൽ അഞ്ചിന് ഈ സലൂണിൽ മുടിവെട്ടാൻ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവാവ് മുടിവെട്ടിയ അതേ ദിവസം പന്ത്രണ്ട് പേർ സലൂണിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ആറ് പേരുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top