ഇന്ന് പുതുപ്പള്ളി രാഘവന്റെ ഇരുപതാം ചരമവാർഷികം

ഇന്ന് പുതുപ്പള്ളി രാഘവന്റെ ഇരുപതാം ചരമവാർഷികം. തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. അനുസ്മരണദിനത്തിൽ മന്ത്രി ജി സുധാകരൻ പുഷ്പാർച്ചന നടത്തി. കൊവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ 20-ാം ചരമവാർഷികത്തിന് പത്തിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായത്.

സ്വാതന്ത്ര്യ സമരസേനാനി, കമ്മ്യുണിസ്റ്റ് വിപ്ലവകാരി, എഴുത്തുകാരൻ ഈ വിശേണങ്ങൾക്കെല്ലാം അപ്പുറം സഹജീവികളുടെ മനസ്സറിയുന്ന ഒരു മനുഷ്യ സ്‌നേഹിയായിരുന്നു പുതുപ്പള്ളി രാഘവൻ. കമ്മ്യുണിസ്റ്റുകാരനായ പുതുപ്പള്ളി രാഘവൻ നാട്ടുകാർക്ക് പുതുപ്പള്ളി അച്ഛനായിരുന്നു. ഒരു അച്ഛന്റെ കരുതലോടെയാണ് സ്വന്തം പ്രസ്ഥാനത്തെയും, നാടിനെയും അദ്ദേഹം സംരക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ പുതുപ്പള്ളിയച്ഛന്റെ ഓർമ്മകൾക്ക് മരണമില്ല.

Story Highlights- puthuppally raghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top