Advertisement

രാജ്യത്ത് കൊവിഡ് മുക്തമായത് 283 ജില്ലകൾ

April 27, 2020
Google News 1 minute Read

രാജ്യത്തെ 283 ജില്ലകൾ കൊവിഡ് വിമുക്തമായി. 64 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 48 ജില്ലകളിൽ 14 ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 33 ജില്ലകളിൽ 21 ദിവസമായും 18 ജില്ലകളിൽ 28 ദിവസമായും കൊവിഡ് കേസുകളൊന്നും ഇല്ല. രാജ്യത്ത് ആകെ ഉള്ളത് 736 ജില്ലകളാണ്. രോഗവിമുക്തി നേടുന്നവരുടെ എണ്ണം 21.9 ശതമാനമായിട്ടുണ്ട്.

അതേസമയം, രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് പിടിപെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദിൻ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേർ മരിച്ചു.

ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില ഓഫിസിലും കൊവിഡ് സ്ഥിരീകരിച്ചത്. എയിംസിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊവിഡ് പിടിപ്പെട്ടത്. എയിംസിലെ തന്നെ ക്യാൻസർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നഴ്‌സിനും പോസിറ്റീവായി. ഇവരുടെ രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു. നേരത്തെ എയിംസിലെ മൂന്ന് നഴ്‌സുമാർക്ക് പോസിറ്റീവായിരുന്നു. 293 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2918 ആയി.

രോഗം ഭേദമായ 300 തബ്ലീഗുകാർ തങ്ങളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിൽ മരണം 150 കടന്നു. അഹമ്മദാബാദിൽ മുനിസിപ്പൽ കൗൺസിലറും കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ ബദറുദിൻ ഷെയ്ഖ് കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ അതിഥി തൊഴിലാളിയും, ജമ്മുകശ്മീരിൽ ഗർഭിണിയും മരിച്ചു. ആന്ധ്ര രാജ് ഭവനിലെ നഴ്‌സിനും, കുർണൂൽ എം.പിയുടെ ആറ് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here