ഇടുക്കിയിൽ തമിഴ്‌നാട്ടിൽ നിന്ന് വന്ന രണ്ട് പേർക്കും അമേരിക്കയിൽ നിന്നെത്തിയ ഒരാൾക്കും കൊവിഡ്

ഇടുക്കി ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി. തൊടുപുഴ, ദേവികുളം, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരണം.

തൊടുപുഴയിൽ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് 17 വയസുള്ള പെൺകുട്ടിക്കാണ് കൊവിഡ്. അമേരിക്കയിൽ നിന്ന് കഴിഞ്ഞ മാസം 22 നാണ് കുട്ടി തൊടുപുഴയിലേക്ക് വന്നത്. കൊറോണ വൈറസ് ബാധ ദേവികുളത്ത് സ്ഥിരീകരിച്ചത് 38 കാരനാണ്. ഈ മാസം 11 തമിഴ്‌നാട് തിരുപ്പൂരിൽ നിന്ന് ഇയാൾ നാട്ടിലെത്തി.

നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരിക്കാണ് കൊവിഡ് രോഗബാധ. മൂന്നാറില്‍ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന 60 കാരനാണ് കൊവിഡ്.

ഇതിൽ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാർ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനിയായ പെൺകുട്ടിയെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Story highlights-covid 19,idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top