Advertisement

മാധ്യമ പ്രവർത്തകരെ പിരിച്ചുവിടുന്നത് ഗൗരവമുള്ള വിഷയം: സുപ്രിംകോടതി

April 27, 2020
Google News 1 minute Read

മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നത് സംബന്ധിച്ച പരാതികൾ ഗൗരവ സ്വഭാവമുള്ളതെന്നും വിശദമായ വാദം കേൾക്കണമെന്നും സുപ്രിംകോടതി. ബിസിനസ് തുടങ്ങിയില്ലെങ്കിൽ ആളുകൾ എങ്ങനെ നിലനിൽക്കും എന്നതാണ് ചോദ്യമെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. മാധ്യമപ്രവർത്തകരുടെ സംഘടനകൾ സമർപ്പിച്ച ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ ബെഞ്ച് തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കൊവിഡ് മാധ്യമ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കൊവിഡ് പരസ്യമേഖലയെ സാരമായി ബാധിച്ചു. ഇത് മാധ്യമ മേഖലയ്ക്ക് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി. മാധ്യമസ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുത്. പിആർഡി മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുള്ള കുടിശിക അവർക്ക് ആശ്വാസമാകുമെന്ന് അറിയിച്ചു. കുടിശിക നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫീൽഡിലുള്ള മാധ്യമപ്രവർത്തകർക്ക് രോഗ ഭീഷണിയുമുണ്ട്. മാധ്യമപ്രവർത്തകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകർക്ക് വാർത്താശേഖരണത്തിന് തടസങ്ങളുണ്ടാകരുതെന്ന് പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story highlight-dismissing journalist ,supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here