ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കുന്നു; മുന്നറിയിപ്പുമായി വൈദ്യശാസ്ത്രം

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഇറ്റാലിയൻ ലീഗ് സീരി എ, ജർമ്മൻ ലീഗ് ബുണ്ടസ് ലീഗ എന്നിവകളാണ് അധികൃതർ പുനരാരംഭിക്കാനൊരുങ്ങുന്നത്. ജൂൺ മുതൽ പ്രീമിയർ ലെഗ് തുടരാനും ആലോചന നടക്കുന്നുണ്ട്. എന്നാൽ നീക്കത്തിനെതിരെ വൈദ്യശാസ്ത്രം രംഗത്തെത്തിയിട്ടുണ്ട്.
ബുണ്ടസ് ലിഗ മെയ് 9 മുതൽ പുനരാരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇതിനായി സർക്കാരിനോട് ലീഗ് അധികൃതർ അനുവാദം തേടിയിട്ടുണ്ട്. അടച്ഛിട്ട സ്റ്റേഡിയത്തിൽ ലീഗ് നടത്തുമെന്നാണ് വിവരം. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് അവസാനം വരെ രാജ്യത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു.
ലീഗ് 25 റൗണ്ട് പൂർത്തിയായപ്പോൾ ബയേൺ മ്യൂണിക്കാണ് ബുണ്ടസ് ലീഗയിൽ ഒന്നാമത്. രണ്ടാമതുള്ള ബൊറൂഷ്യ ഡോർട്ട്മുണ്ടുമായി 4 പോയിൻ്റിൻ്റെ വ്യത്യാസമാണ് ബയേണിന് ഉള്ളത്.
മെയ് 4 മുതൽ സീരി എ വ്യക്തിഗത ട്രെയിനിംഗും 18 മുതൽ ടീം ട്രെയിനിംഗും തുടങ്ങുമെന്നാണ് മറ്റൊരു റിപ്പോർട്ട്. മെയ് 27നും ജൂൺ രണ്ടിനും ഇടയിലുള്ള ഒരു ദിവസം ലീഗ് പുനരാരംഭിക്കുമെന്നും സൂചനയുണ്ട്. കൊവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ കുറച്ച് നാളുകളായി രോഗബാധ കുറഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകിത്തുടങ്ങാൻ ധാരണ ആയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ലീഗ് പുനരാരംഭിക്കുന്നതിനെപ്പറ്റി സൂചനകൾ ഉയരുന്നത്.
അതേ സമയം, നീക്കത്തിനെതിരെ വൈദ്യ ശാസ്ത്രം രംഗത്തെത്തി. ദീർഘകാലാടിസ്ഥാനത്തിൽ കൊറോണ വൈറസ് എപ്രകാരം പെരുമാറുമെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് അപകടമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
Story Highlights: football leagues to restart soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here