പ്രവാസികളെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് വിമാനം വേണമെന്ന് കേന്ദ്രത്തോട് നോർക്ക; ഇതുവരെ രജിസ്റ്റർ ചെയ്തത് 1,65,631 പേർ

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശത്ത് കുടുങ്ങി കിടക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതോടെ നിരവധി പേരാണ് നോർക്ക വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് വിമാനം വേണമെന് കേന്ദ്രത്തോട് നോർക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
161 രാജ്യങ്ങളിൽ നിന്ന് രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്നാണ്. 65,608 പേരാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്. എന്നാൽ എല്ലാവരേയും ഒന്നിച്ച് കൊണ്ടു വരുന്നത് അപ്രായോഗികമാണെന്നും അതുകൊണ്ട് എല്ലാവരും ഇങ്ങോട്ട് മടങ്ങി വരണമെന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണനയെന്നും വരുന്നവരെ സ്വീകരിക്കാൻ എല്ലാ തയാറെടുപ്പുകളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ കൂട്ടിച്ചേർത്തു.
Read Also : വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന മലയാളികളെ ക്വാറന്റീനിലാക്കാന്‍ ഹൗസ് ബോട്ടുകളും സര്‍ക്കാര്‍ ഏറ്റെടുക്കും
അതേസമയം, വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന നടപടിയുടെ ഭാഗമായി കരട് സ്ഥിതിവിവരം തയാറാക്കിയിട്ടുണ്ട്. 200 ൽ പരം രാജ്യങ്ങളിലായ് 12.6 മില്ല്യൻ ആളുകളാണ് ഉള്ളത്. ആകെ പ്രവാസികളിൽ 8.9 മില്ല്യൻ ആളുകൾ ഉള്ളത് ആറ് രാജ്യങ്ങളിലാണ്. എറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുഎഇയിലാണ്. 3.4 മില്ല്യൻ ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സൗദി അറേബ്യയിൽ ഉള്ളത് 2.6 മില്ല്യൻ ഇന്ത്യക്കാരും കുവൈറ്റ്, ഒമാൻ,ഖത്തർ, ബഹറിൻ രാജ്യങ്ങളിലായി 2.9 മില്ല്യൻ ഇന്ത്യക്കാരുമുണ്ട്.
Story Highlights- Norka Roots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here