2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളത്തിന്റെ നഷ്ടം 80000 കോടി രൂപ: മുഖ്യമന്ത്രി

ആദ്യ ഘട്ട വിലയിരുത്തലിൽ 2020-21 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കേരളത്തിൻ്റെ മൊത്തം മൂല്യവർധനയിലുണ്ടായ നഷ്ടം ഏകദേശം 80000 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ നഷ്ടം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗൺ കാലയളവിൽ 83 ലക്ഷത്തി 3000ഓളം സ്വയം തൊഴിൽ മേഖലയിലെ വേതന നഷ്ടം 140000 കോടി രൂപയാണ്. ഹോട്ടൽ, റസ്റ്റോറൻ്റ് മേഖലകളിൽ യഥാക്രമം 6000, 14000 കോടി രൂപയുടെ നഷ്ടമുണ്ടായി. മത്സ്യ ബന്ധന, വിവരസാങ്കേതിക മേഖലയിലും തൊഴിൽ നഷ്ടം ഉണ്ടായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെറുകിട വ്യാപാരികളെ ലോക്ക് ഡൗൺ പ്രതികൂലമായി ബാധിച്ചു. വരുമാനം നിലച്ചത് ഇവരെ കടുത്ത സമ്പത്തിക പ്രതിസന്ധിയിലാക്കി. ചെറുകിട വ്യാപാരികളിൽ ഭൂരിഭാഗവും സ്വയം തൊഴിലുകാരാണ്. അതുകൊണ്ട് ചെറുകിട തൊഴിലാളികൾക്ക് കേന്ദ്രം പ്രത്യേക പരിഗണന നൽകണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിൻ്റെ കെഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രം പിന്തുണക്കണം. അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ നിലനിൽപിന് ദേശീയ തലത്തിൽ വരുമാന സഹായ പദ്ധതി നടപ്പിലാക്കണം. ലോക്ക് ഡൗൺ കാര്യമായി ബാധിച്ച ചെറുകിട തൊഴിലാളികൾക്ക് 2-5 ലക്ഷം വരെ വായ്പ അനുവദിക്കണം. തൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി നൽകണം. ചെറുകിട വ്യവസായങ്ങളുടെ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. ചെറുകിട സ്ഥാപനങ്ങളുടെ ലോണുകൾക്ക് 50 ശതമാനം പലിശ ഇളവ് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: state total loss is 8000 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here