Advertisement

അതിഥി തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് 52000 രൂപ

April 27, 2020
1 minute Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52000 രൂപ കൈമാറി അതിഥി സംസ്ഥാന തൊഴിലാളികൾ. തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന് കീഴിൽ തൊഴിലെടുക്കുന്ന 43 അതിഥി സംസ്ഥാന തൊഴിലാളികളാണ് അവരുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഏൽപിച്ചത്. തെങ്ങ് കയറി ഉപജീവനം നയിക്കുന്ന തൊഴിലാളികളാണ് തുക കൈമാറിയത്.

ഛത്തീസ്​ഗഢ് സ്വദേശികളായ തൊഴിലാളികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്. കൂടെ മുഖ്യമന്ത്രിയ്ക്കുള്ള ഒരു കുറിപ്പും നൽകിയിരുന്നു. ഈ മഹാമാരിയെ നേരിടുന്നതിൽ അങ്ങ് മുന്നിൽ തന്നെയുണ്ടെന്ന് അറിയാമെന്നും ഞങ്ങളും അങ്ങയുടെ കൂടെയുണ്ടെന്നും മലയാളികൾ അവർക്ക് ഒരുപാട് നൽകിയിട്ടുണ്ടെന്നും അവർ കുറിപ്പിൽ എഴുതിയിരുന്നു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top