കൊവിഡ്: ഇടുക്കി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയെ റെഡ്സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാ തലത്തില്‍ ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിലും, എല്ലാ താലൂക്ക് ഓഫീസുകളിലുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുള്ളത്.

Read Also ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

അതേസമയം, ഇടുക്കിയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ അവലോകന യോഗം ചേരുകയാണ്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം- 04862 233111, 233130, 9383463036

തൊടുപുഴ താലൂക്ക് – 04862 222503, 9447029503

ദേവികുളം താലൂക്ക് – 04865 264231, 9497203044

ഉടുമ്പന്‍ചോല താലൂക്ക്- 04868 232050, 9497501723

പീരുമേട് താലൂക്ക് – 04869 232077, 9544689114

ഇടുക്കി താലൂക്ക്- 04862 235361, 9447309697

Story Highlights- coronavirus, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top