ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്
ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്‌സിനും, ഒരു കൗൺസിലർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരിയാപുരം സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. മൂന്ന് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്ന വാർഡിലെ കൗൺസിലർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വ്യക്തിക്ക് പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൗൺസിലർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തൊടുപുഴ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന പുരുഷ
നഴ്‌സാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. എന്നാൽ ഇദ്ദേഹം കൊവിഡ് രോഗികളുമായി ഇടപെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നലെ വൈകീട്ട് വൈകി വന്ന ഫലമാണ് ഇത്. അതേസമയം, ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ അവലോകന യോഗം ചേരുകയാണ്.
Story Highlights- coronavirus, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here