കൊവിഡ് : കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചു

കൊവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചു കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചു. കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എഡിജിപി കെ പദ്മകുമാറിനാണ് രണ്ടു ജില്ലയിലെയും പൊലീസിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല. ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയെ കൂടി നിയോഗിച്ചു.

കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥനെ കോട്ടയത്തും കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയെ ഇടുക്കിയിലും നേരത്തെ നിയോഗിച്ചിരുന്നു. ലോക്ക്ഡൗണ്‍ പരിശോധനകളടക്കം ശക്തമാക്കാനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയുടെ പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്താനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Story Highlights- covid: Two senior IPS officers have been appointed,  Kottayam and Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top