സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, എടവട്ടി പഞ്ചായത്തുകൾ, കോട്ടയം ജില്ലയിൽ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂർ പഞ്ചായത്ത് എന്നിവ ഹോട്ട്സ്പോട്ടുകളായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കും. ലോക്ക്ഡൗൺ സാഹചര്യം പൂർണമായി വിലയിരുത്തി മെയ് മൂന്നിന് പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ്. കണ്ണൂരിൽ 3 പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേർക്ക് രോഗം ഭേദമായി. കാസർഗോഡ് രണ്ട് പേർക്കും, കണ്ണൂരിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top