ലോക്ക് ഡൗൺ ലംഘനം ചോദ്യം ചെയ്തു; പശ്ചിമ ബംഗാളിൽ പൊലീസുകാർക്ക് നേരെ ആക്രമണം

ലോക്ക് ഡൗൺ ലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാർക്ക് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. പട്രോളിംഗിനിടെയാണ് പൊലീസുകാർ ആക്രമിക്കപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തികിയപര എന്ന സ്ഥലത്ത് പട്രോളിംഗിനായി എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ഇതിനിടെ പ്രദേശത്തെ മാർക്കറ്റിൽ നിരവധി ആളുകൾ തടിച്ചുകൂടിയതായി കണ്ടു. ജനം സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ല. തിരികെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.
പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി. വടികളും മറ്റും ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുകയും ചെയ്തു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here