Advertisement

കോഴിക്കോട് ജില്ലയിൽ ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവുകൾ‍

April 28, 2020
Google News 1 minute Read

കോഴിക്കോട് ജില്ലയിൽ ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജില്ലാ ഭരണകൂടം. ആരോ​ഗ്യ സേവനങ്ങൾക്ക് പ്രവർത്താനുമതിയുണ്ട്. എല്ലാ കടകളും സംരംഭങ്ങളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഓൺലൈൻ പെർമിറ്റുകൾ കരസ്ഥമാക്കേണ്ടതാണ്. മറ്റുള്ള പ്രവർത്തനങ്ങൾക്ക് കൃത്യമായ സത്യവാങ്മൂലം കൈയിൽ കരുതേണ്ടതാണ്.

നിയന്ത്രണങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവുകൾ ഇങ്ങനെ:

1. എല്ലാ ആരോഗ്യ സേവനങ്ങൾ (ആയുഷ് ഉൾപ്പെടെയുള്ള ) പ്രവർത്തിക്കുന്നത് ആയിരിക്കും.

2. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ക്ലിനിക്കുകൾ, ടെലിമെഡിസിൻ സംവിധാനങ്ങൾ

3. ഡിസ്പെൻസറികൾ, കെമിസ്റ്റുകൾ, ഫാർമസികൾ, ജൻ ഔഷധി കേന്ദ്രങ്ങൾ അടക്കമുള്ള എല്ലാ മെഡിക്കൽ സ്റ്റോറുകളും, മെഡിക്കൽ ഉപകരണ സ്ഥാപനങ്ങളും.

4. മെഡിക്കല്‍ ലബോറട്ടറികള്‍, കളക്ഷന്‍ സെന്‍ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍റ്  മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍, കൊവിഡ് 19 ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

5. മൃഗാശുപത്രികളും ഡിസ്പെന്‍സറികളും, മൃഗസംരക്ഷണ ക്ലിനിക്കുകൾ , പാത്തോളജി ലാബുകള്‍ , മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണവും, വില്‍പനയും.

6. ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍, പരിശോധനകൾ, ആശുപത്രികൾക്കുള്ള വിതരണശൃംഖല തുടങ്ങി കൊവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതോ ആയ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍.

7. മരുന്നുകൾ ഔഷധ നിർമാണ – വിതരണ കേന്ദ്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഓക്സിജൻ, അവയുടെ പാക്കിംഗ് സാമഗ്രികൾ, അസംസ്കൃത വസ്തുകൾ മുതലായവയുടെ നിർമാണവും വിതരണവും.

8. ആംബുലൻസ് നിർമാണം ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങൾ.

9. ആരോഗ്യ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞർ, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, മിഡ് വൈഫുകള്‍, ആംബുലൻസുകൾ ഉൾപ്പെടെയുള്ള ആരോഗ്യ ചികിത്സാ സംവിധാനങ്ങൾ എന്നിവയുടെ അന്തർജില്ല, അന്തർസംസ്ഥാന യാത്രകൾ( വിമാനയാത്ര ഉൾപ്പെടെ)

10. എല്ലാ വകുപ്പുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചീകരണവും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

11. കാർഷിക- ഹോർട്ടികൾച്ചർ പ്രവർത്തനങ്ങൾ

12. കൃഷിക്കാരും കർഷകത്തൊഴിലാളികളും നടത്തുന്ന കാർഷിക പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ടുള്ള ജലസേചന, തോട് കനാൽ വൃത്തിയാക്കലും പരിപാലിക്കലും എന്നീ പ്രവർത്തനങ്ങളും ഇതിലുൾപ്പെടും.

13. കാർഷിക പുഷ്പഫല ഉത്പന്നങ്ങളുടെ സംഭരണ വ്യാപാര വിതരണ പ്രവർത്തനങ്ങളിൽ (താങ്ങു വില നിർണയം ഉൾപ്പെടെ) ഏർപ്പെട്ടിരിക്കുന്ന ഏജൻസികൾ.

14. സഹകരണ പ്രസ്ഥാനങ്ങൾ വഴിനടത്തുന്ന കാർഷിക പ്രവർത്തികൾ. കൃഷിവകുപ്പും, കാർഷിക ക്ഷേമ സൊസൈറ്റികളും നടത്തുന്ന എല്ലാ കാർഷിക പ്രവർത്തനങ്ങളും മൊത്തവ്യാപാര ചന്തകളും( നഗര, ഗ്രാമ)

15. കമ്പോസ്റ്റ് അടക്കമുള്ള ജൈവവളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ , രാസവളങ്ങള്‍ എന്നിവയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍.

16. കൊയ്ത്തുയന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള കാര്‍ഷികയന്ത്രങ്ങളുടെ അന്തർജില്ല, അന്തർസംസ്ഥാന നീക്കം.

17. സംസ്കരിച്ച കാർഷികോത്പന്നങ്ങളുടെയും, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള പാചക എണ്ണകളുടെയും ഉത്പാദനവും വിതരണവും.

18. പഴങ്ങളുടെയും പച്ചക്കറികളുടെയും അന്തർജില്ല, അന്തർസംസ്ഥാന നീക്കം.

19. മഴക്കാല പൂര്‍വ്വ കാര്‍ഷിക മുന്നൊരുക്കങ്ങള്‍.

എല്ലാ കടകളും സംരംഭങ്ങളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഓൺലൈൻ പെർമിറ്റുകൾ കരസ്ഥമാക്കേണ്ടതാണ്. മറ്റുള്ള പ്രവർത്തനങ്ങൾക്ക് കൃത്യമായ സത്യവാങ്മൂലം കൈയിൽ കരുതേണ്ടതാണ്.

റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡിംഗ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകും. തൊഴിലാളികളെ ഉപയോഗിച്ച് റെയിൻ ഗാർഡിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന തോട്ടമുടമകൾ എൽഎസ്ജിഐ സെക്രട്ടറിയിൽ നിന്ന് ഒരു ഓൺലൈൻ ഓപ്പറേഷൻ പെർമിറ്റ് നേടണം. തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ സത്യവാങ്മൂലം കൈയിൽ കരുതണം.

മത്സ്യ ബന്ധനം

ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രിത മത്സ്യബന്ധനം മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് ഏർപ്പെടാം. ഇൻസിഡന്റ് കമാൻഡർ തിരക്ക് നിയന്ത്രണം സാധ്യമായ ലാൻഡിംഗ് സെന്ററുകളിലോ ഹാർബറുകളിലോ മാത്രമേ ചില്ലറ വിൽപനക്കാർക്ക് മത്സ്യവിൽപന ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് അനുവദിക്കുകയുള്ളൂ. ആവശ്യമായ പൊലീസ് സംഘത്തെ ജില്ലാ പൊലീസ് മേധാവികൾ നിയോഗിക്കുകയും, തിരക്കു കുറയ്ക്കുവാൻ ടോക്കണ്‍ വ്യവസ്ഥ നടപ്പിലാക്കുകയും വേണം

മൃഗസംരക്ഷണം

1. പാൽ, പാലുത്പന്നങ്ങളുടെ സംഭരണം, സംസ്കരണം,വിതരണം,വിൽപ്പന, വിതരണശൃംഖല, ചരക്കുനീക്കം, കഷീരസംസ്കരണ പ്ലാന്റുകൾ.

2. കോഴിഫാമുകൾ, ഹാച്ചറികൾ, കന്നുകാലി വളർത്തൽ ഫാമുകളുടെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മൃഗ വളർത്തൽ കേന്ദ്രങ്ങൾ.

3. കാലിത്തീറ്റ ഉത്പാദനകേന്ദ്രങ്ങൾ, ഫീഡ് പ്ലാനുകൾ, ചോളം, സോയ തുടങ്ങിയ അസംസ്കൃത പദാർഥങ്ങളുടെ വിതരണം.

4. മൃഗപരിപാലന കേന്ദ്രങ്ങളുടെ (Animal shelter Homes) പ്രവർത്തനം.

5. പൗൾട്ടറി/പൗൾട്ടറി ഉത്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കം

ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൃത്യമായ തിരിച്ചറിയൽ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here