ഇടുക്കിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും ഇന്നലത്തെ കണക്കിൽ

ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും ഇന്നലത്തെ കണക്കിൽ. ഇതോടെ ഇന്നലെ 7 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചത് റാൻഡം ടെസ്റ്റിലാണെന്നും വീണ്ടും ഒരു പരിശോധന കൂടി നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി രാവിലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജില്ലാ കളക്ടർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്സിനും, ഒരു കൗൺസിലർക്കും, മരിയാപുരം സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇടുക്കിയിലെ കണക്ക് ഉൾപ്പെടുത്തിയിരുന്നില്ല. പകരം മൂന്ന് പേർക്കും വീണ്ടും പരിശോധന നടത്തുമെന്നാണ് വ്യക്തമാക്കിയത്. നിലവിൽ ഇടുക്കിയിൽ പതിനേഴ് പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top