ദുബായിൽ കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദുബായിൽ മരിച്ചു. തൃശൂർ സ്വദേശി മഠത്തിൽ പറമ്പിൽ ശിവദാസൻ(41) ആണ് മരിച്ചത്. ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദുബായിലെ അൽഖൂസിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ശിവദാസൻ. ഈ മാസം 19ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ചികിത്സ തേടിയത്. തുടർന്ന് രോഗം മൂർച്ഛിക്കുകയായിരുന്നു. നടപടികൾക്ക് ശേഷം സംസ്‌കാരം നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top