യാത്രാ വിവരങ്ങള്‍ കൈമാറിയില്ല; കൊവിഡ് ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്

മലപ്പുറത്ത് യാത്രാ വിവരങ്ങള്‍ പൂര്‍ണമായും കൈമാറാതിരുന്ന കൊവിഡ് ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി.

കോഴിക്കോട് നിന്ന് അരി ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നു. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഇയാള്‍ക്ക് ഒപ്പമെത്തിയ മാറഞ്ചേരി സ്വദേശിയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമൊപ്പം ഓട്ടോറിക്ഷയില്‍ ചമ്രവട്ടം പാലത്തിനടുത്തെത്തി അവിടെ നിന്നാണ് മറ്റൊരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് നിന്ന് യാത്ര ചെയ്തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചിരുന്നത്.

 

Travel information was hidden,Case under the epidemic law against the patient

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top