ഓപറേഷൻ സാഗർ റാണി പരിശോധനയിലൂടെ 9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു

കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്ന ഓപറേഷൻ സാഗർ റാണി പരിശോധനയിൽ9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു. ബുധനാഴ്ച മാത്രം 462 കിലോഗ്രാം മത്സ്യം പിടികൂടുകയുംവിവിധ ജില്ലകളിലായി 22 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. 1,58,608 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യമാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ആരോഗ്യ, ഫിഷറീസ്, പൊലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഓപറേഷൻ സാഗർ റാണി പരിശോധനകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ 5 ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോഗ്രാം എന്നിങ്ങനെ ആകെ 9347 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

ബുധനാഴ്ച സംസ്ഥാനത്താകെ 262 കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ 462 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്. 22 പേർക്ക് നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ നിന്നും 240 കിലോഗ്രാം, ആലപ്പുഴ ജില്ലയിൽ നിന്നും 120 കിലോഗ്രാം, കൊല്ലം ജില്ലയിൽ നിന്നും 100 കിലോഗ്രാം എന്നിങ്ങനെ പിടിച്ചെടുത്തു നശിപ്പിച്ചു.

സംസ്ഥാനത്താകെ വിവിധ ജില്ലകളിൽ നിന്നായി ഇതുവരെ 1,58,608 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 4 നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓപറേഷൻ സാഗർ റാണിയിയിലൂടെ സംസ്ഥാനത്താകെ പരിശോധന ശക്തമാക്കിയത്. കർശനമായ പരിശോധന തുടരാനാണ് തീരുമാനം.

Story highlight: 9347 kg of damaged fish was seized by Operation Sagar Rani inspection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top