സാലറി കട്ട് ഓർഡിനൻസിന് അംഗീകാരം

സാലറി കട്ട് ഓർഡിനൻസിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഹൈക്കോടതി സ്‌റ്റേ മറികടക്കാൻ ദുരന്ത നിവാരണ നിയമം പ്രകാരമാണ് ഓർഡിനൻസ് കൊണ്ടുവന്നിരിക്കുന്നത്.

ഓർഡിനൻസിന് അംഗീകരം ലഭിച്ചതോടെ മുമ്പ് തീരുമാനിച്ചത് പ്രകാരമുള്ള ശമ്പളം പിടിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്ന് തിരിച്ചു നൽകുമെന്ന് ആറ് മാസത്തിനകം പറഞ്ഞാൽ മതിയെന്നുമാണ് തീരുമാനം. സർക്കാരിൽ നിന്ന് ഗ്രാൻറ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കും അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഓർഡിനൻസ് ബാധകമാണ്.

സാലറി കട്ടിനെ എതിർക്കുന്നവർക്ക് കാര്യങ്ങൾ മനസിലായിട്ടില്ല. 1000 കോടിയെങ്കിലും കടമെടുത്താലേ ശമ്പളം നൽകാനാവൂവെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഓർഡിനൻസ് കൊണ്ടുവരിക വഴി ഈ വിധിയെ മറകടക്കുകയാണ് സംസ്ഥാന സർക്കാർ.
ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും വിധിയിൽ അപ്പിലീന് പോകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Story Highlights- salary challenge, salary cut,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top